കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികൾ കേൾക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളിൽ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികൾ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്.,കോടതി ഹാളിൽ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകൾ പരിഗണിച്ചശേഷം കോടതി നടപടികൾ നിർത്തിവെച്ചു. കോടതി ഹാൾ വൃത്തിയാക്കിയശേഷം വീണ്ടും കേസുകൾ പരിഗണിക്കും. ഹൈക്കോടതിയിൽ നേരത്തെ തന്നെ മരപ്പട്ടി ശല്യം ഉണ്ട്
ഹൈകോടതി ഹാളിൽ മരപ്പട്ടി മൂത്രമൊഴിച്ചു
RELATED ARTICLES



