ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ള ചൂണ്ടിക്കാട്ടിയ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിലെ (സിഎസ്ഡിഎസ്) തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സഞ്ജയ് കുമാർ രണ്ട് ദിവസത്തിന് ശേഷം പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ക്ഷമാപണം നടത്തിയതിന് പിന്നാലെ കോൺഗ്രസിനെതിരെ ബിജെപി രംഗത്ത്. കോൺഗ്രസിന്റെ വോട്ട് ചോരി പ്രചരിപ്പിക്കാൻ ഗവേഷണ സ്ഥാപനം സ്ഥിരീകരിക്കാത്ത ഡാറ്റ പുറത്തുവിട്ടതായി ബിജെപി ആരോപിച്ചു.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി ആരോപണങ്ങൾ ഉന്നയിക്കാൻ ആശ്രയിച്ച സ്ഥാപനം ഇപ്പോൾ അവരുടെ കണക്കുകൾ തെറ്റാണെന്ന് സമ്മതിച്ചതായി മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഐടി മേധാവിയുമായ അമിത് മാളവ്യ പറഞ്ഞു. രാഹുൽ ഗാന്ധി യഥാർത്ഥ വോട്ടർമാരെ വ്യാജരായി മുദ്രകുത്തിയതാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു. അതേസമയം സഞ്ജയ് കുമാർ ക്ഷമാപണം നടത്തിയെങ്കിലും കോൺഗ്രസ് അതിൽ ഉറച്ചുനിൽക്കുകയാണെന്നും സിഎസ്ഡിഎസ് എന്നത് കോൺഗ്രസ് ഡാറ്റ ശേഖരിച്ച സ്രോതസ്സുകളിൽ ഒന്ന് മാത്രമാണെന്നും കോൺഗ്രസ് പാർട്ടി വക്താവ് സുജാത പോൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
വോട്ട് കൊള്ള: കോൺഗ്രസിനെതിരെ ബിജെപി
RELATED ARTICLES



