കൊച്ചി:മരട് ഫോറം മാളിലെ ലുലു ഡെയ്‌ലിക്ക് രണ്ട് വയസ്. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും ലുലു ഡെയിലിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം.ലുലു ഹൈപ്പർ മാർക്കറ്റിന്റെ ആധുനിക പതിപ്പായ ലുലു ഡെയ്‌ലി ഷോപ്പിങ്ങ് അനുഭവം എളുപ്പമാക്കുകയും കുറഞ്ഞ വിലയിൽഗുണമേന്മയുള്ള ഉത്പ്പന്നങ്ങൽ അണിനിരത്തുകയുമാണ്. കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലിയാണ് മരടിലേത്. ദക്ഷിണേന്ത്യയിലെ ലുലു ഡെയ്‌ലിയുടെ രണ്ടാമത്തെ പതിപ്പ് കൂടിയായിരുന്നു ഇത്. രണ്ട് വർഷത്തിനുള്ളിൽ 26 ലക്ഷം സന്ദർശകരാണ് ഫോറം മാളിലെ ലുലു ഡെയ്‌ലിയിലേക്ക് എത്തിയത്.



