പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജി സൂചന നല്‍കുന്ന കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിൽ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് രാജി സൂചനകള്‍ നല്‍കിയുള്ള പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി റിയാക്ഷനുകളും കമന്‍റുകളും ലഭിച്ച പോസ്റ്റിന് താഴെ രാജി ആവശ്യം ഉള്‍പ്പെടെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്



