തിരുവനന്തപുരം∙ ‘ടോട്ടൽ ഫോർ യു’ തട്ടിപ്പു കേസിൽ നടി റോമ മൊഴി നൽകി. കേസിൽ 179–ാം സാക്ഷിയായിട്ടാണ് മൊഴി നൽകിയത്. ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തതെന്നു റോമ മൊഴി നൽകി. ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങി. ശബരീനാഥിനെയോ മറ്റ് ടോട്ടൽ ഫോർ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയിൽ പറയുന്നു.
, കേരളത്തെ ഞെട്ടിച്ച കോടികളുടെ തട്ടിപ്പ്; ‘ടോട്ടൽ ഫോർ യു’ ശബരീനാഥിനെതിരെ വീണ്ടും കേസ്‘ടോട്ടൽ ഫോർ യു’ കേസുമായി ബന്ധപ്പെട്ട് ആദ്യം റജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിക്കുന്നത്. കേസിലെ ഒന്നാം പ്രതി ശബരീനാഥ് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് വിസ്‌താരം നടക്കുന്നത്.



