കൊച്ചി:സെപ്റ്റംബർ 16ന് നടക്കുന്ന എൻ. ആർ. ഐ. കമ്മിഷൻ അദാലത്തിൽ വേൾഡ് മലയാളി കൌൺസിൽ പ്രതിനിധികൾ പങ്കെടുക്കുന്നതായിരിക്കും എന്ന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ശ്രീ. ജോസ് കോലത്ത് (Qatar) അറിയിച്ചു. എറണാകുളം കളക്ടറേറ്റ് കോൺഫെറെൻസ് ഹാളിൽ 16ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രസ്തുത അദാലത്ത് ബഹു. ജസ്റ്റിസ് (റിട്ട.) ശ്രീമതി. സോഫി തോമസ് അദ്യക്ഷ പദവിയിലേക്ക് വന്നതിനു ശേഷം എറണാകുളം ജില്ലയിൽ നടക്കുന്ന പ്രഥമ അദാലത്ത് ആയിരിക്കും. കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. തോമസ് മൊട്ടക്കൽ (USA) ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ബാബു സ്റ്റീഫൻ (USA) എന്നിവർ ആശംസകൾ അറിയിക്കയും അതോടൊപ്പം പ്രവാസികളുടെ വിഷയങ്ങൾ നേരിട്ടോ ഇമെയിൽ/തപാൽ വഴിയോ അവതരിപ്പിച്ചു പരിഹാരം കാണുവാനുള്ള അവസരമായി കണ്ടു, ഇതിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പരാതിക്കാരന്റെ വിലാസവും, പ്രവാസിയോ മുൻ പ്രവാസിയോ ആണെന്ന് തെളിയിക്കുന്ന രേഖയും, ആരെപ്പറ്റിയണോ പരാതി നൽകുന്നത് അവരുടെ കോൺടാക്ട് അഡ്രസ്സും അനുബന്ധ രേഖകളും വ്യക്തമായി പരാതിയിൽ എഴുതിയിരിക്കണം. വിദേശ പൗരത്വം നേടിയ ഇന്ത്യക്കാരായ O.C.I Card Holders ന്റെ വിഷയങ്ങളും എൻ ആർ ഐ കമ്മീഷൻ അനുഭാവ പൂർവ്വം പരിഗണിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീ. ജെയിംസ് കൂടൽ (USA) അറിയിച്ചു. സംസ്ഥാനത്തെ പ്രവാസി ഇന്ത്യക്കാരുടെ താൽപ്പര്യങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാലതാമസം കൂടാതെ പരിഹരിക്കുന്നതിനുമായിട്ടാണ് എൻ.ആർ.ഐ കമ്മിഷൻ നിലവിൽ വന്നത്. ഇങ്ങനെയൊരു കമ്മിഷൻ സ്ഥാപിക്കുന്നതിനുവേണ്ടി വർഷങ്ങൾക്കു മുൻപ് WMC യുടെ സമുന്നത നേതാവായിരുന്ന പരേതനായ ശ്രീധർ കാവിൽ, മറ്റു പ്രമുഖ പ്രവാസി സംഘടനകൾ എന്നിവർ ഗവൺമെന്റുമായി നിരന്തരം സമ്മർദം ചെലുത്തിയിരുന്നത് WMC യുടെ മുതിർന്ന നേതാവായ ശ്രീ. അലക്സ് വിളനിലം അനുസ്മരിച്ചു. കൂടാതെ, വർഷങ്ങൾക്കു മുൻപ് ബഹു. ജസ്റ്റിസ് പി. ഡി. രാജൻ എൻ. ആർ. ഐ കമ്മീഷൻ ചെയർമാനായി സ്ഥാനം ഏറ്റതിനു ശേഷം തിരുവനന്തപുരത്തു വച്ചു നടന്ന ആദ്യ അദാലത്തിൽ WMC യുടെ അന്നത്തെ പ്രവാസികര്യ വകുപ്പ് ചെയർമാനായിരുന്ന ജോസ് കോലത്ത്, അഡ്വ. സിറിയക് തോമസ് അടക്കമുള്ള ടീമിനൊപ്പം പങ്കെടുത്തതിനെപ്പറ്റിയും വിളനിലം പറയുകയുണ്ടായി.ഈയിടെ നിര്യാതനായ ബഹു. ജസ്റ്റിസ് പി. ഡി. രാജന്റെ സേവനങ്ങളെ വേൾഡ് മലയാളി കൌൺസിൽ വളരെ ആദരപൂർവ്വം അനുസ്മരിക്കയും അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ആദരവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
എൻ.ആർ.ഐ. കമ്മീഷൻ അദാലത്തിൽ വേൾഡ് മലയാളി കൗൺസിൽ പങ്കെടുക്കും
RELATED ARTICLES



