Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ പെർമിറ്റ് ഇല്ലാതെ ടാക്‌സി സർവീസ് നടത്തുന്നവർക്ക് ഇനി മുതൽ 20,000 റിയാൽ വരെ പിഴ

സൗദിയിൽ പെർമിറ്റ് ഇല്ലാതെ ടാക്‌സി സർവീസ് നടത്തുന്നവർക്ക് ഇനി മുതൽ 20,000 റിയാൽ വരെ പിഴ

റിയാദ്: സൗദിയിൽ പെർമിറ്റ് ഇല്ലാതെ ടാക്‌സി സർവീസ് നടത്തുന്നവർക്ക് ഇനി മുതൽ 20,000 റിയാൽ വരെ പിഴ ചുമത്തും. സാധുവായ ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ) അറിയിച്ചു. അനധികൃത ടാക്‌സി സർവീസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, യാത്രക്കാരെ വിളിച്ചുകയറ്റുന്ന ‘ഹെയ്‌ലിംഗ്’ രീതിയും പുതിയ നിയമപ്രകാരം കുറ്റകരമാണ്.യാത്രക്കാരെ വിളിക്കുക, അവരെ വാഹനത്തിൽ കയറാൻ പ്രേരിപ്പിക്കുക, അവരെ പിന്തുടരുകയോ തടയുകയോ ചെയ്യുക, യാത്രക്കാരുള്ള പ്രദേശങ്ങളിൽ ഒത്തുകൂടുക, അല്ലെങ്കിൽ യാത്രക്കാരെ ലഭിക്കുന്നതിനായി കറങ്ങിനടക്കുക തുടങ്ങിയ അനധികൃത റോഡ് ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 11,000 റിയാൽ വരെ പിഴയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തുന്നവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ലഭിക്കാം. കൂടാതെ വാഹനം പൊതു ലേലത്തിൽ വിൽക്കാനും, സൗദി പൗരനല്ലാത്ത നിയമലംഘകരെ നാടുകടത്താനും സാധ്യതയുണ്ടെന്നും ടി.ജി.എ. വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments