Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോ.ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ പുരസ്കാരം കുമ്പളത്ത് ശങ്കരപ്പിള്ളയ്ക്ക്

ഡോ.ബി.ആര്‍.അംബേദ്കര്‍ നാഷണല്‍ പുരസ്കാരം കുമ്പളത്ത് ശങ്കരപ്പിള്ളയ്ക്ക്

കൊല്ലം:ഇന്ത്യന്‍ ഭരണഘടനാ ശില്പിയും നിയമപണ്ഡിതനും രാഷ്ട്രീയ നേതാവും ആയിരുന്ന ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂഹിക രാഷ്ട്രീയ സംഘടന സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ നാഷണല്‍ പുരസ്കാരത്തിനും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാര്‍ഡിനും കുമ്പളത്ത് ശങ്കരപ്പിള്ള അര്‍ഹനായി.

കൊല്ലം പെരുമണ്‍ തെക്കേക്കര ശിവശങ്കരപ്പിള്ളയുടെയും കുമ്പളത്ത് രാജമ്മയുടെയും പുത്രനും സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കെ.പി സി സി പ്രസിഡന്റുമാരായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും തെന്നല ബാലകൃഷ്ണപിള്ളയുടെയും പിന്‍തലമുറക്കാരന്‍ സ്വാതന്ത്ര്യ സമര സേനാനി അഡ്വ.പ്രാക്കുളം പി.കെ പത്മനാഭപിള്ളയുടെ കൊച്ചുമകനുമാണ് കുമ്പളത്ത് ശങ്കരപ്പിള്ള.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് കുമ്പളത്ത് ശങ്കരപ്പിളള. വിദ്യാര്‍ത്ഥി യുവജനസംഘടനാ പ്രവര്‍ത്തനത്തിന് ശേഷം തൊഴില്‍ സംബന്ധമായി വിദേശത്ത് പോയപ്പോഴും പ്രവര്‍ത്തന മികവിലൂടെ പ്രവാസികളെ സംഘടിപ്പിക്കുകയും ചെയ്തുവന്ന അദ്ദേഹം നിലവില്‍ ഒ .ഐ. സി. സി. – ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു.

വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും അപകടങ്ങളിലും മറ്റും ജോലി നഷ്ടപ്പെടുന്ന പ്രവാസികളുടെ കരുതലായും സംരക്ഷകനായും കുമ്പളത്ത് ശങ്കരപ്പിള്ള പ്രവര്‍ത്തിക്കുന്നു. കോവിഡ് മഹാമാരി മൂലവും സ്വദേശിവല്‍ക്കരണത്തിന്റെ പേരിലും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ ചങ്കുറപ്പോടു കൂടി നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് ശങ്കരപ്പിള്ള.

ഇത്തരത്തിലുള്ള സമാനതകളില്ലാത്ത പ്രവര്‍ത്തനമികവുകളാണ് കുമ്പളത്ത് ശങ്കരപ്പിള്ളയെ അവാര്‍ഡിന് അര്‍ഹനായതെന്ന് ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്റ്റഡി സെന്റര്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ബോബന്‍.ജി.നാഥ് അറിയിച്ചു.ഏപ്രില്‍ 14 ന് കരുനാഗപ്പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments