Tuesday, November 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'പരിമിതമായ നികുതി വര്‍ധന മാത്രം', യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി, വിശദീകരണവുമായി ധനമന്ത്രി

‘പരിമിതമായ നികുതി വര്‍ധന മാത്രം’, യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി, വിശദീകരണവുമായി ധനമന്ത്രി

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച്  ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പരിമിതമായ നികുതി വര്‍ധന മാത്രമാണിതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യുഡിഎഫ് 17 തവണ ഇന്ധന നികുതി കൂട്ടി. പ്രതിപക്ഷം ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 

ഇന്ധന സെസിലും നികുതി വർധനയിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷം സമരം നടത്തുകയാണ്. നാല് എം എൽ ഇ മാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്പിൽ, എസ്ഐ ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം സത്യഗ്രഹം. ബജറ്റ് പൊതുചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.

നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യു ഡി എഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച  നികുതി വർധനയും സെസും പിൻവലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments