കേരളത്തില്‍ ഇന്ന് വൈകീട്ടും നാളെയും സംസ്ഥാനത്ത് മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുന്നതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുക. കേരളത്തിന്റെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
നല്ല മഴ ലഭിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം രൂപപ്പെട്ട ആദ്യത്തെ ചുഴലിക്കാറ്റാണ് മോഖ. നാളെ രാവിലെ ദിശ മാറി വടക്ക്- കിഴക്ക് സഞ്ചരിക്കാന്‍ തുടങ്ങുന്ന മോഖ വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും