Monday, May 6, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ 30 പ്രവാസികള്‍ അറസ്റ്റില്‍

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ 30 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി കര്‍ശന പരിശോധന തുടരുന്നു. മംഗഫ്, സാല്‍മിയ ഏരിയകളില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകളില്‍ 30 പ്രവാസികളാണ് അറസ്റ്റിലായത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെയും പ്രൊട്ടക്ഷന്‍ ഓഫ് പബ്ലിക് മോറല്‍സ് ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ഇവരെ എല്ലാവരെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments