Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും' മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

‘എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും’ മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

തൃശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ യോഗത്തിലാണ് തീരുമാനം. ആരെങ്കിലും മാസപ്പടി ചോദിച്ചാൽ പരാതി നൽകുമെന്നും യോഗം തീരുമാനമെടുത്തു.

2017 ൽ തന്നെ സംഘടന എടുത്ത തീരുമാനം ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയായിരുന്നെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജില്ലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരാതി ഉയർന്നിരുന്നു. ചിലർ നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സമീപിച്ചത്. ഈ സാഹചര്യത്തിലാണ് തീരുമാനം യോഗം വീണ്ടും ആവർത്തിച്ചുറപ്പിച്ചതെന്നും പത്മദാസ് പറഞ്ഞു.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments