Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപേപ്പർലെസ്: ചുവന്ന പൗച്ചിൽ ടാബ്‍ലറ്റുമായി നിർമല സീതാരാമൻ

പേപ്പർലെസ്: ചുവന്ന പൗച്ചിൽ ടാബ്‍ലറ്റുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാന്‍ പോകുന്നതിന് മുന്‍പ് ധനമന്ത്രാലയത്തിനുമുന്നില്‍ പതിവുപോലെ ബജറ്റ് അടങ്ങിയ ബാഗുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റ് രേഖകള്‍ ഉള്‍പ്പെട്ട സ്യൂട്കേസാണ് മുന്‍ഗാമികള്‍ ഫൊട്ടോഗ്രഫര്‍മാര്‍ക്കുമുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നതെങ്കില്‍ നിര്‍മല സീതാരാമന്‍ ഇക്കുറിയും ടാബ്‍ലറ്റ് ഉള്‍പ്പെട്ട ചുവന്ന പൗച്ച് ആണ് പ്രദര്‍ശിപ്പിച്ചത്. ദേശീയചിഹ്നം പതിച്ച് റിബണ്‍ കെട്ടിയ ബജറ്റ് പൗച്ച് നിര്‍മല യുഗത്തിന്റെ അടയാളമായി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെപ്പോലെ പേപ്പര്‍ലസ് ബജറ്റ് ആണ് ഇത്തവണയും അവതരിപ്പിക്കുന്നത്. കഴിഞ്ഞ തവണ പ്രഖ്യാപനങ്ങളിലടക്കം ‍അക്ഷരാര്‍ഥത്തില്‍ ‍ഡിജിറ്റല്‍ ബജറ്റ് തന്നെയാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇത്തവണ ജനപ്രിയ പ്രഖ്യാപനങ്ങളടങ്ങിയ ഇലക്ഷന്‍ ബജറ്റാകുമെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments