ചങ്ങനാശ്ശേരി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.എസ്. എസിന്റേത് സമദൂര നിലപാട് തന്നെയായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 149ാമത് മന്നം ജയന്തി ദിനത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരം എന്ന് പറഞ്ഞത്. അത് രാഷ്ട്രീയമായി കൂട്ടി കുഴക്കേണ്ടതില്ല. മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് നിലപാട്. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എൻ.എസ്.എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.



