ഒമാനില്‍ കുടുംബ വിസയും കുട്ടികളുടെ ഐഡി കാര്‍ഡും പുതുക്കുന്നതിന് ഇനി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. ഈ മാസം മുതല്‍ പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. രാജ്യത്തെ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം കുടുംബ വിസ പുതുക്കുന്നതിനും കുട്ടികളുടെ ഐ ഡി കാര്‍ഡ് പുതുക്കുന്നതിനും ഇനി കടമ്പകളേറെയാണ്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന തീരുമാനം ഇതിനകം തന്നെ നിലവില്‍ വന്നുകഴിഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച ഊദ്യേഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടികളുടെ ഐ.ഡി കാര്‍ഡ് പുതുക്കുന്നതിന് ഒറിജിനല്‍ പാസ്പോര്‍ട്ട്, വിസയുടെ പകര്‍പ്പ്, അറ്റസ്റ്റ് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഹാജരാക്കണം.
പങ്കാളിയുടെ വിസ പുതുക്കുന്നതിന് വിവാഹ സര്‍ട്ടിഫിക്കറ്റും ഭാര്യാഭര്‍ത്താക്കന്മാരുടെ ഒറിജിനല്‍ പാസ്പോര്‍ട്ടുകള്‍ എന്നിവയും ഹാജരാക്കണം. ഇതിന് പുറമെ ഭര്‍ത്താവും ഭാര്യയും നേരിട്ട് ഹാജാകുകയും വേണം. ജീവനക്കാരുടെ ഐഡി കാര്‍ഡ് പുതുക്കുന്നതിനും കൂടുതല്‍ രേഖകള്‍ ഹാജരാക്കണം. ഒറിജിനല്‍ പാസ്പോര്‍ട്ട്, പഴയ ഐഡി കാര്‍ഡ്, കൊമേഴ്ഷ്യല്‍ രജിസ്ട്രേഷന്‍ കോപ്പി, വിസ പുതുക്കൽ കേപ്പി എന്നിവയാണ് ഇതിനായി ഹാജരാക്കേണ്ടത്.



