ഒമാനിലെ പ്രവാസികളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനും പിഴകളില്‍ നിന്നും സാമ്പത്തിക ബാധ്യതകളില്‍ നിന്നുമുള്ള ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും തൊഴിലുടമകള്‍ക്കും വ്യക്തികള്‍ക്കും അനുവദിച്ച ഗ്രേസ് പിരീഡ് ഈ മാസം അവസാനിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സമയപരിധിക്ക് ശേഷം ഒരു അഭ്യര്‍ത്ഥനയും സ്വീകരിക്കില്ല എന്നും ഇനിയുള്ള ദിവസങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി രേഖകൾ ശരിയാക്കണം എന്നും മന്ത്രാലയം വാർത്ത കുറിപ്പിൽ പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഡിസംബര്‍ 31 വരെ ആണ് സമയം അനുവദിച്ചിരുന്നത് ഏഴ് വര്‍ഷത്തിലധികം കാലഹരണപ്പെട്ട എല്ലാ ലോബര്‍ കാര്‍ഡ് പിഴകളും റദ്ദാക്കലും 2017ലോ അതിനുമുമ്പോ രേഖപ്പെടുത്തിയ കേസുകള്‍ക്ക്, തൊഴില്‍ മന്ത്രാലയത്തിന് നല്‍കേണ്ട സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കലും ഇതില്‍ ഉള്‍പ്പെടുന്നു.



