മസ്‌കത്ത്: ഒമാനില്‍ റമസാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 17 ചൊവ്വാഴ്ച റമസാന്‍ ശഅബാന്‍ 29ന് മാസപ്പിറ കാണാനിടയില്ലെന്നും ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി 19ന് റമസാന്‍ ആരംഭിക്കുമെന്നും ഹിജ്‌രി മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി പ്രഖ്യാപിച്ചു.
ഇത് ആദ്യമായാണ് ഒമാനില്‍ റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത്.



