തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുക്കാന്‍ അന്വേഷണ സംഘം. രാഹുലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കും. 23കാരി നൽകിയ പരാതിലാണ് കൂടുതൽ വകുപ്പുകൾ ചുമത്തുക. ബലാത്സംഗ കുറ്റം നേരത്തെ ചുമത്തിയിരുന്നു. ഇതിന് പുറമെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും.
അതേസമയം, ഫെന്നിക്കെതിരെ ഉടൻ കേസെടുക്കില്ല. ഫെന്നി നൈയ്നാനെതിരെ യുവതിയുടെ മൊഴിയിൽ ഗുരുതര പരാമർശമില്ല. ഫെന്നി ഹോംസ്റ്റേയിലേയ്ക്ക് കൂട്ടി കൊണ്ടു പോയ കാർ ഓടിച്ചിരുന്നതെന്ന് മാത്രമാണ് യുവതിയുടെ മൊഴി. ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും.



