ന്യൂഡൽഹി: ബിജെപി നേതാക്കൾ ഡൽഹിയിലും പിന്നാലെ ബിഹാറിലും വോട്ട് ചെയ്തത് വിവാദമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി ജെ പി വോട്ട് തട്ടിപ്പ് നടത്തുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
ഒന്നാംഘട്ട വോട്ടെടുപ്പ് സമാധാനപൂർണമായിട്ടാണ് പൂർത്തിയാക്കായതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ഒരുബൂത്തിൽ പോലും റീ പോളിംഗ് നടത്തേണ്ടി വന്നില്ല. അവസാനഘട്ടവോട്ടെടുപ്പിലെ കൊട്ടിക്കലാശത്തിനായി തയാറെടുക്കുകയാണ് പാർട്ടികൾ.ഇൻഡ്യാസഖ്യത്തിന് വേണ്ടി പ്രിയങ്കാ ഗാന്ധിയും എൻഡിഎയ്ക്ക് വേണ്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് പ്രചരണത്തിനിറങ്ങും.



