സംസ്ഥാനത്ത് ചെറിയ ഇടവേളക്ക് ശേഷം മഴ വീണ്ടും സജീവമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റുജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കും. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്
RELATED ARTICLES



