മസ്‌കത്ത്: വരും ദിവസങ്ങളിൽ ഒമാന്റെ ചില ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥയുണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ). ന്യൂനമർദ്ദം രാജ്യത്തിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നതോടെയാണിത്.
അടുത്ത ആഴ്ച ആദ്യം മുതൽ ന്യൂനമർദ്ദം ഒമാന്റെ അന്തരീക്ഷത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മുതൽ മുസന്ദം ഗവർണറേറ്റിൽ മേഘങ്ങൾ രൂപം കൊള്ളാൻ തുടങ്ങുമെന്നും വ്യത്യസ്ത തീവ്രതയിലുള്ള മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വിശകലനങ്ങൾ സൂചിപ്പിക്കുന്നു. പ്രദേശത്ത് കാലാവസ്ഥ വ്യതിയാനം ശക്തമാകുമ്പോൾ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അഭിപ്രായപ്പെട്ടു.



