മസ്‌കത്ത്: ഒമാനിൽ കനത്ത മഴ തുടരുന്നു. നിസ്‌വയിലും വാദി ബനീ ഖാലിദിലുമായി രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മഴക്കെടുതിയിൽ രാജ്യത്തു മരിച്ചവരുടെ എണ്ണം 12 ആയി. കനത്ത മഴയെത്തുടർന്ന് വിവിധ ഗവർണറേറ്റുകളിൽ വൈദ്യുതി, വാർത്താവിനിമയം, ജലം, ശുചിത്വ സേവനങ്ങൾ എന്നിവ തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ സേവനങ്ങൾ പുനഃസ്ഥാപിച്ചതായും ബാക്കിയുള്ള സ്ഥലങ്ങളിൽ ഫീൽഡ് റസ്‌പോൺസ് ടീമുകൾ പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ കാലാവസ്ഥാ മെച്ചപ്പെട്ടു തുടങ്ങി.
ഒമാനിൽ കനത്ത മഴ തുടരുന്നു
RELATED ARTICLES



