മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി നാല്പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം മാലദ്വീപില്‍ ആഘോഷമാക്കിയതാണ് നവ മാധ്യമങ്ങളിലെ വൈറൽ കാഴ്ച. അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതിനൊപ്പം നല്കിയ കുറിപ്പാണ് ഏറ്റവും രസകരം.
‘ജീവിതം 40-ല്‍ ആരംഭിക്കുന്നു. എനിക്ക് 40 ആയിട്ടില്ല, 18 വയസ്സും 22 വര്‍ഷം അനുഭവസമ്പത്തുമുള്ള വ്യക്തിയാണ് എന്ന് പറയാന്‍ താത്പര്യമുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും 40 വയസ്സായി മക്കളേ’ എന്നാണ് റിമി കുറിച്ചത്.
https://www.instagram.com/p/CxejdisBT1d/?igshid=MzRlODBiNWFlZA==
ഫ്ളോറല്‍ പ്രിന്റുള്ള സ്ലീവ്ലെസ് ഗൗണ്‍ അണിഞ്ഞാണ് താരം മാലദ്വീപില്‍ നിന്നുള്ള ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് യോജിക്കുന്ന കറുപ്പ് ഹൈ ഹീല്‍ ചെരുപ്പും ധരിച്ചു.
ഈ ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. എന്തൊക്കെ പറഞ്ഞാലും വയസ് 40 ആണെന്ന് തോന്നുന്നില്ല എന്നായിരുന്നു അധികപേരും കുറിച്ചത്.