Wednesday, January 7, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്പർശനവും വേദനയും മനസ്സിലാക്കും, ഉടനടി പ്രതികരിക്കും: നൂതന കൃത്രിമ ചർമം റോബോട്ടുകൾക്ക് നൽകി ശാസ്ത്രജ്ഞർ

സ്പർശനവും വേദനയും മനസ്സിലാക്കും, ഉടനടി പ്രതികരിക്കും: നൂതന കൃത്രിമ ചർമം റോബോട്ടുകൾക്ക് നൽകി ശാസ്ത്രജ്ഞർ

തകൃതിയായ പാചകത്തിനിടെ സ്റ്റൗവിലിരിക്കുന്ന ദോശക്കല്ലിൽ അറിയാതെ കൈതട്ടിയെന്ന് വിചാരിക്കുക. എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിനുമുൻപേതന്നെ നമ്മൾ കൈ പിന്നോട്ടുവലിച്ചിട്ടുണ്ടാകും. ഈ കഴിവ് ഇപ്പോൾ റോബോട്ടുകൾക്കുമുണ്ട്. സ്പർശനവും വേദനയും മനസ്സിലാക്കാനും ഉടനടി പ്രതികരിക്കാനും കഴിയുന്ന നൂതന കൃത്രിമ ചർമം വികസിപ്പിച്ച ശാസ്ത്രജ്ഞരാണ് ഇത് റോബോട്ടുകൾക്ക് നൽകിയത്. തൊലിപ്പുറത്ത് അനുഭവപ്പെടുന്ന വേദനയുടെയോ പൊള്ളലിന്റെയോ സിഗ്നലുകൾ സെൻസറുകൾവഴി നട്ടെല്ലിലേക്കെത്തുമ്പോഴാണ് നമുക്ക് തത്ക്ഷണം പ്രതികരിക്കാനാകുന്നത്. തലച്ചോറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കാത്തതിനാൽ നമ്മളിത് അറിയുന്നില്ല.

നിലവിലുള്ള മിക്ക റോബോട്ടിക് ഇലക്ട്രോണിക് ചർമങ്ങൾക്കും മർദം തിരിച്ചറിയുന്നതു പോലുള്ള അടിസ്ഥാനജോലികളേ ചെയ്യാൻ കഴിയൂ എന്നാണ് ഹോങ്കോങ്ങിലെ സിറ്റി സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. എന്നാൽ, മനുഷ്യനാഡി വ്യവസ്ഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച പുതിയ ന്യൂറോമോർഫിക് റോബോട്ടിക് ഇ-സ്‌കിൻ ചെറിയ സ്പർശനംപോലും മനസ്സിലാക്കി വേദനയും പരിക്കും തിരിച്ചറിഞ്ഞ് ഉടനടി പ്രതികരിക്കുന്നു.

സ്പർശനവിവരങ്ങൾ ആദ്യം സോഫ്‌റ്റ്വെയറിലേക്കാണ് എത്തുന്നത്. അവിടെവെച്ച് അത് ഘട്ടം ഘട്ടമായി വിശകലനം ചെയ്യപ്പെടുന്നു. തുടർന്നാണ് പ്രതികരണം. പുതിയ ചർമം സ്പർശനസിഗ്നലുകളെ ന്യൂറൽപോലുള്ള പൾസുകളാക്കി മാറ്റുകയും വേദന കണ്ടെത്തുമ്പോൾ സംരക്ഷണ റിഫ്‌ളെക്സുകൾ സജീവമാക്കുകയും ചെയ്യുന്നു. ഇങ്ങനെ കേടായ ഭാഗങ്ങൾ വേഗത്തിൽ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments