തിരുവനന്തപുരം: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പി ജീവനൊടുക്കിയ കേസിൽ പൊലീസ് വിശദമായ അന്വേഷണത്തിലേക്ക്. ആനന്ദിൻറെ മൊബൈൽ ഫോൺ സന്ദേശം ലഭിച്ച സുഹൃത്തുക്കളുടെ മൊഴികളാണ് ആദ്യം ശേഖരിക്കുക.
ബിജെപി ജില്ലാനേതൃത്വത്തെയും പൊലീസ് സമീപിക്കും. ഏതെങ്കിലും ഘട്ടത്തിൽ ആനന്ദിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നോ എന്ന് അറിയാനാണിത്. അതൊടൊപ്പം സന്ദേശം അയച്ച ആനന്ദിൻറെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്കായി സമർപ്പിക്കും.



