സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കു ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫാക്ടറികള്‍, ഉത്പ്പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ലെവിയാണ് പിന്‍വലിച്ചത്. ഇഖാമ പുതുക്കുന്നതിന് വര്‍ഷം 9,600 റിയാല്‍ ആണ് ലെവി ഈടാക്കിയിരുന്നത്.
ഉത്പ്പാദന മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് തീരുമാനാനിച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഫാക്ടറികള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഉല്‍പ്പാദന പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 8.4 ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ലെവി അടക്കാതെ റസിഡന്റ് പെര്‍മിറ്റ്പുതുക്കാന്‍ കഴിയും. ഇതുപ്രകാരം 806 കോടി 40 ലക്ഷം റിയാലാണ് ഖജനാവിന് നഷ്ടമാകുക.വ്യാവസായിക മേഖലയെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് ലെവി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പ്രാദേശിക ഫാക്ടറികളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരവും ആഗോളതലത്തില്‍ മത്സരിക്കാന്‍ ശേഷിയുളള സ്ഥാപനങ്ങളായി രാജ്യത്തെ ഉത്പ്പാദന രംഗത്തെ മാറ്റുന്നതിനാണ് നടപടി സഹായിക്കും. അതെസമയം, നിര്‍മ്മാണ മേഖല, വാണിജ്യ-സേവന മേഖല, റീറ്റെയില്‍ ഷോപ്പുകള്‍, റസ്‌റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ ഗതാഗത കമ്പനികള്‍, സ്വകാര്യ ഓഫീസുകള്‍ എന്നിവിടങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.



