Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

റിയാദ്​: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തവും ദൃഢവുമാണെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ പറഞ്ഞു. അൽജൗഫ്​ സന്ദർശനത്തോടനുബന്ധിച്ച്​ ഒരു പ്രാദേശിക പത്രത്തോടാണ്​ ഇക്കാര്യം പറഞ്ഞത്​. സ്വദേശികൾക്കിടയിലെ ആശയവിനിമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്​കാരികവുമായ ബന്ധത്തിന്‍റെ വിപുലീകരണമാണ്. പല മേഖലകളിലും പ്രത്യേകിച്ച് കൃഷിയിലും പുനരുപയോഗ ഊർജത്തിലും ധാരാളം അവസരങ്ങളും നിക്ഷേപങ്ങളും ഉണ്ടെന്നും അംബാസഡർ സൂചിപ്പിച്ചു.

അൽജൗഫ്​ സന്ദർശന വേളയിൽ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ നവാഫ് ബിൻ അബ്​ദുൽ അസീസിനെയും  നിരവധി ഉദ്യോഗസ്ഥരെയും  അംബാസഡർ ​കാണുകയും അവരുമായി ഉഭയകക്ഷി ബന്ധങ്ങളും സഹകരണ മാർഗങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. പ്രദേശത്തെ ചില പുരാവസ്തു സ്ഥലങ്ങൾ സന്ദർശിക്കുകയും അതിൽ ത​െൻറ സന്തോഷവും മതിപ്പും​ പ്രകടിപ്പിക്കുകയും ചെയ്​തു. അൽജൗഫ്​ മനോഹരമായ ഒരു ചരിത്ര പ്രദേശമാണെന്നും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാൽ സവിശേഷമാണെന്നും അംബാസഡർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments