Sunday, May 12, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം

അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം

ന്യൂഡൽഹി: അമേഠി, റായ്ബറേലി സീറ്റുകളുടെ കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുന്നുണ്ട്. യു.പി കോൺഗ്രസിലെ നേതാക്കൾ ഇന്ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം അവിനാശ് പാണ്ഡെയേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബം തന്നെ മത്സരിക്കണമെന്നാണ് യു.പി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിൽ വെച്ചിട്ടുള്ള നിർദേശം. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്കാ ഗാന്ധി റായ്ബറേലിയിലും മത്സരിക്കണമെന്നാണ് ആവശ്യം. രാഹുലും പ്രിയങ്കയും മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നാണ് യു.പി കോൺഗ്രസ് നേതൃത്വം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments