ആലപ്പുഴ: തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ചു മാറ്റുന്നതിനിടയിൽ നിലം പതിച്ചു. തുറവൂർ ജംക്‌ഷനിൽ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ആളപായമില്ല. ബീമുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറി തകർന്നു.
കോൺക്രീറ്റ് ഗർഡറുകൾക്ക് താങ്ങായി താൽക്കാലികമായി സ്ഥാപിച്ച ബീമുകൾക്ക് 80 ടൺ ഭാരമാണ് ഉള്ളത്. ബീമുകൾ ഇറക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇതുമൂലം ദേശീയപാതയിൽ തുറവൂർ ജംക്ഷൻ ഗതാഗത കുരുക്കിലായി.



