കൊച്ചി: ജയ്സിസ് ചേംബർ ഓഫ് കൊമേഴ്സ് ആലപ്പുഴ ടേബിൾ എൻ. ആർ. ഐ ബിസിനസ് ഐക്കൺ പുരസ്കാരം അമേരിക്കൻ വ്യവസായിയും യു.എസ് എ ആസ്ഥാനമായുള്ള തോമാര്‍ ഗ്രൂപ്പിന്റെ സാരഥിയുമായ തോമസ് മൊട്ടക്കലിന്. സാമൂഹ്യ പ്രവർത്തക നിഷ ജോസ്.കെ മാണി പുരസ്കാരം സമ്മാനിച്ചു. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ് ആയ തോമസ് മൊട്ടയ്ക്കൽ നോർത്ത് അമേരിക്കയിലെ കേരള ചേംബർ ഓഫ് കോമ്മേഴ്സിന്റെ സ്ഥാപകനാണ്. നിർമാണ മേഖല ഉൾപ്പെടെ നിരവധി സംരഭങ്ങളിൽ വേരോട്ടമുള്ള ബഹു രാഷ്ട്ര കമ്പനി ആയ തോമാർ ഗ്രൂപ്പ് അമേരിക്ക കൂടാതെ ഇന്ത്യയിലും യു. എ. ഇ ലുമായി നിരവധി പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ട്.
ആലപ്പുഴ റമദാ ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ ജയ്സിസ് ചേബർ ഓഫ് കോമേഴ്സ് ആലപ്പുഴ ടേബിൾ ചെയർമാൻ നസീർ സലാം അധ്യക്ഷത വഹിച്ചു.
സംരംഭകർക്കായി നടന്ന ബിസിനസ് വർക്ക് ഷോപ്പ് തോമസ് മൊട്ടക്കൽ ഉൽഘാടനം ചെയ്തു. ജയ്സിസ് ചേബർ സോൺ ചെയർമാൻ ഉണ്ണി കൃഷ്ണൻ കർത്താ, ജെ. സി. ഐ സോൺ പ്രസിഡന്റ് അഷ്റഫ് ഷെരീഫ്, വൈസ് പ്രസിഡന്റ് ഡോ. ഷബിൻ ഷാ വ്യവസായി ജോൺ സി. നെരോത്ത് പ്രവാസി വ്യവസായി ഹരീസ് രാജ തുടങ്ങിയവർ പ്രസംഗിച്ചു. ജെ. സി.ഐ ഇന്ത്യ നാഷണൽ ട്രെയ്നർ നിധിൻ കൃഷ്ണ വർക്ക് ഷോപ്പിന് നേതൃത്വം നൽകി.