Sunday, April 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ ‘വകവരുത്തി’ പൊലീസ്

രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ ‘വകവരുത്തി’ പൊലീസ്

കടം വാങ്ങാന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ശേഷം രണ്ട് കുട്ടികളെ കഴുത്തറുന്ന കൊന്ന പ്രതി പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബുദൗണിലാണ് സംഭവം. ബാര്‍‍ബറായ സാജിത് റാണ്‍ എന്നയാളാണ് യുപി പൊലീസിന്‍റെ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളെ അതിക്രൂരമായ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് സാജിത് റാണ്‍. ബുദൗണിലെ ബാബ കോളനിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു സാജിത് റാണ്‍. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് വിനോദും സാജിതും സുഹൃത്തുക്കളായിരുന്നു. ചൊവ്വാഴ്ച്ച കേസിലെ പ്രതിയായ സാജിത് പണം കടം വാങ്ങാനായി വിനോദിന്‍റെ വീട്ടിലെത്തി. അതിനുശേഷമാണ് നാടിനെ നടുക്കിയ രണ്ട് കൊലപാതകള്‍ ആ വീട്ടില്‍ അരങ്ങേറിയത്.

വിനോദ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതി സാജിത് 5000 രൂപ കടം ചോദിച്ച് വിനോദിന്‍റെ വീട്ടിലെത്തിയത്. ഭാര്യയും മൂന്ന് മക്കളും മാത്രമേ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നുളളൂ. സാജിതിന് ചായ എടുക്കാനായി വിനോദിന്‍റെ ഭാര്യ അകത്തേയ്ക്ക പോയ സമയത്ത് പ്രതി വിനോദിന്‍റെ 2 മക്കളെയും ആക്രമിക്കുകയായിരുന്നു. വിനോദിന്‍റെ മൂത്ത മകന്‍ ആയുഷിനോട് അമ്മ വീടിന്‍റെ മുകളില്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലര്‍ കാണിച്ചുതരാന്‍ ആവശ്യപ്പെട്ട പ്രതി കുട്ടിയെയും കൊണ്ട് രണ്ടാമത്തെ നിലയിലേക്ക് പോകുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments