ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് യുഎഇ. വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി യുഎഇ ഭരണകൂടമാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം.
യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിൽ ഇത്തവണ രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഫലത്തില്‍ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ മൂന്നിന് പ്രവര്‍ത്തി ദിനം പുനഃരാരംഭിക്കും.



