Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കർശനമാക്കുന്നു

യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം കർശനമാക്കുന്നു

ദുബൈ: യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം ഡിസംബർ 31നടപ്പാക്കാൻ മാനവവിഭവ മന്ത്രാലയത്തിന്റെ (MoHRE) അന്തിമ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലംഘിക്കുന്ന കമ്പനികൾ ജനുവരി 1 മുതൽ ഉയർന്ന സാമ്പത്തിക പിഴ അടയ്‌ക്കേണ്ടി വരുമെന്നും മന്ത്രാലയം അറിയിച്ചു.

50ലധികം ജീവനക്കാരുള്ള എല്ലാ സ്വകാര്യ കമ്പനികളും വിദഗ്ധ തസ്തികകളിൽ എമിറാത്തി ജീവനക്കാരുടെ എണ്ണം 2% വർധിപ്പിക്കണമെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുത്ത ഉയർന്ന വളർച്ചാ മേഖലകളിൽ പ്രവർത്തിക്കുന്ന 20-49 ജീവനക്കാരുള്ള സ്ഥാപനങ്ങൾ ജനുവരി 1 മുതൽ കുറഞ്ഞത് ഒരു എമിറാത്തി ജീവനക്കാരനെയെങ്കിലും നിയമിക്കണമെന്നും നിർദേശമുണ്ട്. നിലവിലുള്ള എമിറാത്തി ജീവനക്കാരെ നിലനിർത്തുകയും വേണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments