ദുബായ്: യുഎഇ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് 2026ലെ പുതുവത്സരാഘോഷത്തിനായി അവധി പ്രഖ്യാപിച്ചു. പുതുവത്സര അവധി 2026 ജനുവരി ഒന്നിന് ആയിരിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
അതേസമയം, ജനുവരി 2 ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ‘റിമോട്ട് വർക്ക്’ ദിനമായിരിക്കും. ജോലിയുടെ സ്വഭാവം കാരണം ഓഫിസിൽ ഹാജരാകേണ്ട ആവശ്യമുള്ള ജീവനക്കാർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഇതുവഴി സാധാരണ വാരാന്ത്യ അവധി ഉൾപ്പെടെ ജീവനക്കാർക്ക് തുടർച്ചയായ അവധി ദിനങ്ങളോ റിമോട്ട് വർക്ക് സൗകര്യമോ ലഭിക്കും. സ്വകാര്യ കമ്പനി ജീവനക്കാർക്കുള്ള അവധി വൈകാതെ പ്രഖ്യാപിക്കും.



