പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ സിറ്റിങ് സീറ്റുകളില്‍ എസ്ഡിപിഐയെ അട്ടിമറിച്ച് യു.ഡി.എഫ്. മുനിസിപ്പാലിറ്റിയിലെ എസ്ഡിപിഐയുടെ മൂന്ന് സീറ്റുകളിലും യു.ഡി.എഫ് ജയിച്ചു. എൽഡിഎഫിൽ നിന്നും ഭരണം യുഡിഎഫിലേക്ക് എത്തുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്ഡിപിഐയുടെ പിന്തുണയോടെ ആയിരുന്നു മുനിസിപ്പാലിറ്റി എൽഡിഎഫ് ഭരിച്ചിരുന്നത്.
പത്തനംതിട്ടയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും യുഡിഎഫ് തരംഗമാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് നാല്, എൽ.ഡി.എഫ് രണ്ടും ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ് 19, എൽ.ഡി.എഫ് 11, എൻ.ഡി.എ 7 എന്നിങ്ങനെയാണ് ലീഡ് നില.



