Saturday, March 21, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കെ. സുധാകരന്‍

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കെ. സുധാകരന്‍

കണ്ണൂര്‍: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി ടി.ഒ മോഹനന്റെ പ്രചാരണ വേദിയിലാണ് സുധാകരന്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സുധാകരന്‍ പൊതുവേദിയില്‍ എത്തിയത്.


കഴിഞ്ഞ തവണത്തെ പോലുള്ള പോരാട്ടമല്ല ഇത്തവണത്തേതെന്നും ഐക്യ ജനാധിപത്യമുന്നണിയുടെ വേരുറപ്പിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. മാറ്റത്തിന് നിങ്ങളും ഞാനും ഇത്തിരി വിയര്‍പ്പ് ഒഴുക്കേണ്ടി വരും. അതിനുള്ള മനസ് നമ്മള്‍ കാണിക്കണം. വിജയം യുഡിഎഫിനെ രാഷ്ട്രീയ കൊടുമുടിയിലെത്തിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments