പുതിയ ആധാര്‍ ആപ്പ് പുറത്തിറക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ആധാര്‍ വെരിഫിക്കേഷന്‍ പേപ്പരരഹിതമായി സാധ്യമാക്കുന്നതാണ് ആപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി യാത്രകളിലടക്കം ആധാര്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ആധാര്‍ വിവരങ്ങള്‍ സൗകര്യപ്രദവും സുരക്ഷിതവുമായി ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കും.
ആധാര്‍ ആപ്പിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
ആധാര്‍ ഐഡി ഡിജിറ്റലായി പങ്കിടാം. കോപ്പികളുടെ ആവശ്യമില്ല.
ക്യുആര്‍ കോഡ് വഴിയോ വെരിഫൈ ചെയ്യാവുന്ന സംവിധാനങ്ങള്‍ വഴിയോ ആധാര്‍ വിവരങ്ങള്‍ പങ്കിടാന്‍ ആപ്പ് അവസരം നല്‍കും
വിവരങ്ങള്‍ മാസ്‌ക് ചെയ്ത രൂപത്തിലാണ് ഷെയര്‍ ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് 12 അക്ക നമ്പര്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തേണ്ടതില്ല.
ഒരേ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള അഞ്ച് ആധാര്‍ പ്രൊഫൈലുകള്‍ വരെ ഒരേ മൊബൈല്‍ഫോണില്‍ ഉപയോഗിക്കാം.
കുട്ടികളുടെ ആധാര്‍ അവരുടെ ആവശ്യത്തിനായി കോണ്‍ടാക്റ്റ് നമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കള്‍ക്ക് ഉപയോഗിക്കാം.
ബയോമെട്രിക് ലോക്കിംഗ്/അണ്‍ലോക്കിംഗ് സംവിധാനമുണ്ട്.
ബയോമെട്രിക് ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ഇത്.
പുതിയ ആധാര്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം
പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ആപ്പ് തുറന്നശേഷം നിങ്ങള്‍ക്കിഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.
ഒടിപി ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉപയോഗിക്കുക.
ഫേസ്-സ്‌കാന്‍ അല്ലെങ്കില്‍ ബയോമെട്രിക് ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുക.
ആധാര്‍ പ്രൊഫൈല്‍ ചേര്‍ക്കുക.
പ്രൊഫൈല്‍ ലോക്ക് ചെയ്യാനും സംരക്ഷിക്കാനും ആറക്ക സുരക്ഷാ പിന്‍ ഉണ്ടാക്കുക.
ഈ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ വിവരങ്ങള്‍ കാണാനും, ക്യുആര്‍ കോഡ് എടുക്കാനും, വെരിഫൈ ചെയ്യാവുന്ന ക്രെഡന്‍ഷ്യലുകള്‍ പങ്കിടാനും, ബയോമെട്രിക്‌സ് ലോക്ക്/അണ്‍ലോക്ക് ചെയ്യാനും സാധിക്കും.
പുതിയ ആധാര്‍ ആപ്പ് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും സാധിക്കും.



