Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ടിവികെ

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ടിവികെ

ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറൽ കൗൺസലിന്റെയാണ് തീരുമാനം. 2026ൽ സംഖ്യങ്ങളില്ലാതെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ടിവികെ പ്രഖ്യാപിച്ചു. 2000 പാർട്ടി പ്രവർത്തകരെ ഉൾക്കൊള്ളിച്ചു കൊണ്ട് വിജയ് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കരൂർ ദുരന്തത്തിന് ശേഷം വിജയ് പങ്കെടുത്ത ആദ്യ പാർട്ടി പരിപാടിയായിരുന്നു മഹാബലിപുരത്തെ ജനറൽ കൗൺസിൽ യോഗം. ഈ യോഗത്തിലാണ് പ്രധാനപ്പെട്ട രണ്ട് തീരുമാനം ഉണ്ടായത്.

കരൂർ ദുരന്തത്തിന് പിന്നാലെ പലരീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. വിജയ് എഐഡിഎംകെയുമായി സഖ്യത്തിനുള്ള ചർച്ചകൾ നടക്കുകയാണ്. കേന്ദ്രസർക്കാറുമായി വിജയ് ചില നീക്കുപോക്കുകൾ ഉണ്ടാക്കി എന്നരീതിയിലുള്ള അഭ്യൂഹങ്ങളാണ് ജനറൽ കൗൺസിൽ യോഗത്തിന് ശേഷമുള്ള പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളോടുള്ള അഭിപ്രായങ്ങളും ജനറൽ കൗൺസിൽ യോഗത്തിൽ ചർച്ചയായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments