ചെന്നൈ: പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. 26ന് കൊടുത്ത അപേക്ഷയില്‍ ഇപ്പോഴും തീരുമാനമായില്ല.
ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചർച്ച ചെയ്തതിനുശേഷം മാത്രമേ സർക്കാർ തീരുമാനമെടുക്കൂ എന്നാണ് മുഖ്യമന്ത്രി എൻ. രംഗസാമി പറഞ്ഞത്. ഡിസംബര്‍ അഞ്ചിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. അതേസമയം അനുമതി നിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കാലാപേട്ടിൽ നിന്ന് കണ്ണിയകോവിലിലേക്ക് റോഡ് ഷോ നടത്തുന്നതിനും സോനാംപാളയം വാട്ടർ ടാങ്കിന് സമീപം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനുമാണ് ടിവികെ അനുമതി തേടിയത്.



