ചെന്നൈ: മുഖ്യമന്ത്രി സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറിനെ താഴെ ഇറക്കണമെന്ന് ടിവികെ നേതാവ് വിജയ്. ആരുടേയും അടിമയാകാന്‍ സമ്മർദമില്ല, ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നടക്കാനിരിക്കുന്നത് വെറും ഒരു തെരഞ്ഞെടുപ്പ് മാത്രം അല്ല, ജനാധിപത്യ പോരാണ്. ആ പോര് മുന്നില്‍ നിന്ന് നയിക്കുന്ന കമാന്‍ഡോസാണ് നിങ്ങള്‍’ മാമല്ലപുരത്ത് പാർട്ടി ഭാരവാഹികളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഇനിയും മൂന്ന് മാസമാണ് ശേഷിക്കുന്നത്. ആ സമയത്തിനുള്ള നിങ്ങള്‍ നടത്തുന്ന പ്രവർത്തനത്തിലാണ് നമ്മുടെ വിജയം ഇരിക്കുന്നത്. നമ്മള്‍ നിർത്താന്‍ പോകുന്ന സ്ഥാനാർത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണം. ടിവികെ ഒരിക്കലും അഴിമതി കാണിക്കില്ല, ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



