ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി നടൻ വിജയുടെ തമിഴക വെട്രി കഴകം പാർട്ടി. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസം, കുടുംബം, വനിതാക്ഷേമം തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് പറഞ്ഞു.
സ്ത്രീകളുടേയും കുട്ടികളുടേയും മുതിർന്നവരുടേയും സുരക്ഷയാണ് തന്റെ പാർട്ടിയുടെ മുഖ്യപരിഗണന. ഇതിനായി സർക്കാർതലത്തിൽ പ്രത്യേക വകുപ്പുതന്നെ ഉണ്ടാക്കും. തന്റെ നേരിട്ടുള്ള മേൽനോട്ടം വകുപ്പിൽ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു



