Monday, February 23, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി

കല്‍പ്പറ്റ: വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടിയാണ് ഇപ്പോള്‍ മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്. കല്‍പ്പറ്റ ടൗണിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. 1,662-ലധികം ആളുകള്‍ക്ക് താമസിക്കാവുന്ന 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ആകെ ഉണ്ടാവുക. ഇതില്‍ 178 ഭവനങ്ങളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. ഈ വീടുകളുടെ പണികള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്.

1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകളാണ് ടൗണ്‍ഷിപ്പിലുണ്ടാവുക. നിലവില്‍ ഒറ്റനില വീടുകളാണ് നിര്‍മിക്കുന്നതെങ്കിലും ഭാവിയില്‍ മുകളിലേക്ക് പടുത്തുയര്‍ത്താനുള്ള സൗകര്യമുണ്ട്. ശക്തമായ ഭൂകമ്പങ്ങളെ പോലും പ്രതിരോധിക്കുന്ന വിധത്തിലാണ് വീടുകളുടെ നിര്‍മാണം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments