യൂസര്‍ നെയിം ഉപയോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വാട്സാപ് വെബിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. നിലവില്‍ വാട്സാപില്‍ സന്ദേശമയക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ വേണം.
എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ യൂസര്‍ നെയിം മാത്രമുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാം. നിലവില്‍ ടെലഗ്രാമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. നമ്പര്‍ കൈമാറാന്‍ ഉപഭോക്താവിന് താത്പര്യമില്ലാത്ത സാഹചര്യത്തില്‍ യൂസര്‍ നെയിം ഉപയോഗിച്ചുള്ള സെര്‍ച്ചിങ് ഉപഭോക്താക്കള്‍ക്കും ഉപകാരമാകും. വ്യക്തിപരമായ വിവരങ്ങള്‍ പരമാവധി കുറയ്ക്കാനും ആശയവിനിമയം കാര്യക്ഷമമാക്കാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും.