Friday, May 10, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയൂസര്‍ നെയിം ഉപ‌‌യോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്

യൂസര്‍ നെയിം ഉപ‌‌യോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്

യൂസര്‍ നെയിം ഉപ‌‌യോഗിച്ച് സേര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാണ് ഈ നീക്കമെന്നാണ് അണിയറക്കാര്‍ പറയുന്നത്. വാട്സാപ് വെബിലും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. നിലവില്‍ വാട്സാപില്‍ സന്ദേശമയക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ വേണം.

എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടെ യൂസര്‍ നെയിം മാത്രമുപയോഗിച്ച് സന്ദേശങ്ങള്‍ അയയ്ക്കാം. നിലവില്‍ ടെലഗ്രാമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. നമ്പര്‍ കൈമാറാന്‍ ഉപഭോക്താവിന് താത്പര്യമില്ലാത്ത സാഹചര്യത്തില്‍ യൂസര്‍ നെയിം ഉപയോഗിച്ചുള്ള സെര്‍ച്ചിങ് ഉപഭോക്താക്കള്‍ക്കും ഉപകാരമാകും. വ്യക്തിപരമായ വിവരങ്ങള്‍ പരമാവധി കുറയ്ക്കാനും ആശയവിനിമയം കാര്യക്ഷമമാക്കാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments