Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേൾഡ് മലയാളി കൗൺസിലിൽ കേരളപ്പിറവി ദിനാഘോഷം നാളെ

വേൾഡ് മലയാളി കൗൺസിലിൽ കേരളപ്പിറവി ദിനാഘോഷം നാളെ

ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ ഡൽഹി പ്രോവിൻസിന്റെ കേരളപ്പിറവി ദിന ആഘോഷം നാളെ വൈകിട്ട് 5 മണിക്ക് ആർ. കെ. പുരം സെക്ടർ 8 ലുള്ള കേരളാ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ഇന്ത്യാ ഗവൺമെന്റ് വിദേശ കാര്യ മന്ത്രാലയ സെക്രട്ടറി, അംബാസിഡർ സിബി ജോർജ് മുഖ്യാതിഥിതി ആയിരിക്കും. മുൻ സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് സി.റ്റി. രവികുമാർ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കലാ-സാംസ്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ – റീജിയണൽ – പ്രോവിൻഷ്യൽ ഭാരവാഹികളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.

പൊതു ചടങ്ങുകൾക്ക് ശേഷം ഗുരു കലാശ്രീ കലാമണ്ഡലം രാധാമാരാരുടെ ശിഷ്യരുടെ നൃത്തനൃത്യങ്ങൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +91-9667275599

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments