പ്രസാദ് തീയാടിക്കൽ
കാനഡ: ഉന്നതപഠനത്തിനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനുമുള്ള സ്വപ്നങ്ങളുമായി രണ്ട് വർഷം മുമ്പ് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി, ഗുരുതരമായ രക്താർബുദത്തോട് പൊരുതുന്നതിനിടെ അന്തരിച്ചതായി റിപ്പോർട്ട്.
ഇഷയുടെ ചികിത്സയ്ക്കായി കുടുംബം ആരംഭിച്ച GoFundMe ധനസമാഹരണ ക്യാമ്പയിനിൽ നൽകിയ വിവരങ്ങൾ പ്രകാരം, കാനഡയിലെത്തിയതിന് പിന്നാലെയാണ് ഇഷയ്ക്ക് ഗുരുതരമായ രക്താർബുദം സ്ഥിരീകരിച്ചത്. രോഗം അതിവേഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ തീവ്ര ചികിത്സയിൽ കഴിയുകയായിരുന്നു.
ഇഷയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സാ ചെലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനുമായി ബന്ധുക്കൾ സാമ്പത്തിക സഹായവും പ്രാർത്ഥനയും അഭ്യർഥിച്ചിരുന്നു.
പഠനത്തിലൂടെ പുതിയൊരു ജീവിതം പടുത്തുയർത്തണമെന്ന പ്രതീക്ഷയോടെ കാനഡയിലെത്തിയ യുവതിയുടെ വിയോഗവാർത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.