അന്നമ്മ ലൂക്കാ തോട്ടപ്പുറം (94) ചിക്കാഗോയിൽ

Global Indian Writer · October 5, 2026 · 1 min read · 0 Comments · 0 Shares

ചിക്കാഗോ: കട്ടച്ചിറ തോട്ടപ്പുറം പരേതനായ കോര ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്കാ തോട്ടപ്പുറം (94) ചിക്കാഗോയിൽ അന്തരിച്ചു. അരീക്കര പരപ്പനാട്ട് കുടുംബാംഗമാണ്.

മക്കൾ: ചിക്കാഗോ കെ.സി.എസ് മുൻ പ്രസിഡന്റ് ജോർജ് തോട്ടപ്പുറം – ലിസി (കുന്നത്തുകിഴക്കേതിൽ, ഏറ്റുമാനൂർ), ജെയിംസ് തോട്ടപ്പുറം – ലൂസി (മേക്കാട്ടിൽ, താമരക്കാട്) ന്യൂയോർക്ക്, ജോസ് തോട്ടപ്പുറം – ബിന്ദു (കരികുളം, കുറുപ്പന്തറ) ചിക്കാഗോ, ജെറിൽ – ജെയ്മോൻ ഐക്കരപ്പറമ്പിൽ (മാഞ്ഞൂർ) ചിക്കാഗോ, സിമി – ബിജു കറത്തേടം (ഏറ്റുമാനൂർ) ചിക്കാഗോ.

കൊച്ചുമക്കൾ: വിമൽ – അനീറ്റ (നെയ്‌ച്ചേരിൽ) ഹ്യൂസ്റ്റൺ, ജോയൽ, നിമ്മി – ആൻസൽ ന്യൂയോർക്ക്, ജയ്മി, മൈക്കിൾ, അഞ്ജലി, ജോസ്ന, സമൃദ്ധ, ക്രിസ്, മിഷേൽ.

സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 8 മണിക്ക് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.

Share this story

Leave a Comment

Your comment will be visible after admin approval.