പി പി ചെറിയാൻ
ചിക്കാഗോ: ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഡൗൺടൗൺ ചിക്കാഗോയിലെ ഹോട്ടൽ ജീവനക്കാർ സമരത്തിന് അനുമതി നൽകി. യൂണിയൻ അംഗങ്ങളുടെ വോട്ടെടുപ്പിൽ 85 ശതമാനത്തിലധികം പേരും സമരത്തെ പിന്തുണച്ചു.
ഹയാത്ത്, മാരിയറ്റ്, ഹിൽട്ടൺ തുടങ്ങിയ പ്രമുഖ ഹോട്ടലുകളിലെ 7,000-ത്തിലധികം ജീവനക്കാരാണ് സമരത്തിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 31-ന് കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ജൂൺ മുതൽ യൂണിയൻ മാനേജ്‌മെന്റുമായി ചർച്ച നടത്തിവരികയായിരുന്നു. ഉയർന്ന ജീവിതച്ചെലവും ജോലിയിലെ ഭാരക്കൂടുതലുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നത്. ചിക്കാഗോയിൽ ഇതിനുമുമ്പ് 2018-ൽ നടന്ന ഹോട്ടൽ തൊഴിലാളി സമരം ഏകദേശം ഒരു മാസം നീണ്ടുനിന്നിരുന്നു.
Leave a Comment
Your comment will be visible after admin approval.