റോയി ചേലമലയിൽ
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ ശുശ്രൂഷക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സിൽവിരിയൂസിനു ഇടവക സമൂഹം സ്നഹേനിർഭരമായ യാത്രയയപ്പ് നൽകി. മെയ് മാസം 31, ഞായറാഴ്ച ചിക്കാഗോ സിറോമലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയന്റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൃതാഞ്ജലാബലി അർപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിനു പതിയകം എന്നിവർ സഹകാർമികരായിരുന്നു. താൻ വികാരി ആയിരുന്ന ഏഴു വർഷത്തെ സിൽവിരിയൂസ് അമ്മയുടെ സേവനങ്ങൾ ഓർത്തെടുത്തുകൊണ്ടു സംസാരിച്ച ഫാ. തോമസ് മുളവനാൽ അവയ്ക്കു ഹൃദ്യമായ നന്ദി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

വിശുദ്ധബലിക്കു ശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തിൽ ഇടവക ജനം ഒന്നടങ്കം പങ്കെടുത്തു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. തോമസ് മുളവനാൽ, ട്രസ്റ്റീ കോഓർഡിനേറ്റർ സേവ്യർ നടുപറമ്പിൽ, വിവിധ മിനിസ്ട്രികളെ പ്രതിനിധീകരിച്ച് ലിസി മുല്ലപ്പള്ളി, പീറ്റർ കുളങ്ങര, ആഞ്‌ജലീന കണ്ണച്ചാംപറമ്പിൽ എന്നിവർ സി. സിൽവേറിയൂസിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സിസ്റ്റർ സിൽവിരിയൂസ് നടത്തിയ നന്ദി പ്രസംഗത്തിൽ തന്റെ സന്യാസജീവിതത്തിലെ ഏറ്റവും ദൈർഖ്യമേറിയ ഇടവക ശുശ്രൂഷയാണ് ചിക്കാഗോയിലേതു എന്നും ഇവിടെ ചിലവഴിച്ച സമയമൊക്കെയും ഇടവകജനങ്ങളുടെയും വൈദികരുടെയും മറ്റു സിസ്റ്റേഴ്സിന്റെയും നിർലോഭമായ സഹകരണവും സ്നേഹവും തനിക്കു ലഭിച്ചു എന്നും അതിനു ഏവർക്കും ഹൃദ്യമായ നന്ദി അർപ്പിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു.
തന്റെ പ്രാർത്ഥനകളിൽ ചിക്കാഗോയിലെ ഇടവക സമൂഹത്തെ തുടർന്നും സമർപ്പിച്ചു പ്രാര്ഥിക്കുന്നതാണ് എന്നും പറഞ്ഞു. വികാരി സിജു മുടക്കോടിൽ അച്ഛൻ സിസ്റ്ററിനു ബൊക്കെ നൽകി അഭിനന്ദിച്ചു. തുടർന്ന് വികാരി ജനറൽ ഫാ. തോമസ് മുളവനാൽ ഇടവക എക്സിക്യൂട്ടീവ്‌സിന്റെയും മറ്റു സിസ്റ്റേഴ്സിന്റെയും സാന്നിധ്യത്തിൽ സിസ്റ്റർ സിൽവേറിയോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവകയുടെ ഉപഹാരം ട്രസ്റ്റീകൾ ചേർന്ന് സിസ്റ്ററിനു സമർപ്പിച്ചു. യൂത്ത് ട്രസ്റ്റീ ഫെലിക്സ് പാലകൻ കോർഡിനേറ്റ് ചെയ്ത ഈ യോഗത്തിൽ അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ കൃതജ്ഞത രേഖപ്പെടുത്തി. കോഓർഡിനേറ്റർ ജോബി പണയപറമ്പിലിന്റെ നേതൃത്വത്തിൽ ഉള്ള ഗായക സംഘം മംഗളഗാനം ആലപിച്ചു.
പങ്കെടുത്ത ഏവർക്കും പുരുഷ വനിത മിനിസ്ട്രിയുടെ നേതൃത്വത്തിൽ പായസം വിതരണം ചെയ്തു. ഈ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, സെക്രട്ടറി സണ്ണി മേലേടം, പി.ആർ.ഓ റോയി ചേലമലയിൽ, സി.ശാലോം, സി. ജെസീന, സി. അനീറ്റ എന്നിവർ നേതൃത്വം നൽകി.
Leave a Comment
Your comment will be visible after admin approval.