അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12മത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് സെപ്റ്റബർ ആറിന് നടത്തപ്പെടും. വടംവലിയുടെ ലോകകപ്പ്, ആഗോള തലത്തിൽ തന്നെ മലയാളി വടവലി ടൂര്‍ണമെന്റുകളുടെ രാജാവ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക നൽകപ്പെടുന്ന വടംവലി ടൂർണമെന്റ് എന്നിങ്ങനെ പല വിശേഷണങ്ങളിൽ അറിയപ്പെടുന്ന ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരങ്ങൾ ഇത്തവണ ചിക്കാഗോയ്ക്കടുത്ത് ബെൻസൺവില്ലിലുള്ള എനർജി ഇൻഡോർ സ്പോർട്സ് കോപ്ലക്സിലാണ് നടത്തപ്പെടുക.
പതിവ് പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ടീമുകൾ ഇത്തവണയും ടൂർണമെന്റിൽ പങ്കെടുക്കുമെന്നും, സെപ്റ്റംബർ 6 ന് ഈ ടൂർണമെന്റിൽ പങ്കെടുക്കുവാനും, സാക്ഷികളാകുവാനും ഏവരെയും ക്ഷണിക്കുന്നതായും സംഘാടക സമിതിക്ക് വേണ്ടി ക്ലബ്ബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പൻ, ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സിറിയക്ക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.